KSRTC's CHIL BUS SERVICE COLLECTION
കെഎസ്ആര്‍ടിസിയുടെ ചില്‍ ബസ് സര്‍വീസുകള്‍ കളക്ഷനുകളില്‍ നേട്ടമുണ്ടാകുന്നു. ആദ്യ ദിവസം എറണാകുളം സോണില്‍ നിന്നു മാത്രം ചില്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് എട്ടു ലക്ഷം രൂപയോളമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എറണാകുളത്തു നിന്നു സര്‍വീസ് നടത്തിയ ബസുകളുടെ ശരാശരി വരുമാനമാണിത്.
#KSRTC